വെളിച്ചം കാണുക
ലോസ് ആഞ്ചലസിലെ തെരുവുകളില്‍, മയക്കുമരുന്നിനടിമപ്പെട്ട ഭവനരഹിതനായ ഒരു മനുഷ്യന് ദി മിഡ്നൈറ്റ് മിഷനില്‍ കയറിച്ചെന്ന് സഹായം അഭ്യര്‍ത്ഥിച്ചു. അങ്ങനെ ബ്രിയാന്റെ വിടുതലിലേക്കുള്ള നീണ്ട യാത്ര ആരംഭിച്ചു.
ആ പ്രക്രിയയില്‍ സംഗീതത്തോടുള്ള തന്റെ ഇഷ്ടം ബ്രിയാന്‍ വീണ്ടും കണ്ടെത്തി. ക്രമേണ അവന്, ഭവന രഹിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ സംഗീത ഗ്രൂപ്പായ സ്ട്രീറ്റ് സിംഫണിയില്‍ ചേര്‍ന്നു. അവര്‍ ബ്രിയാനോട് ഹാന്‍ഡെലിന്റെ മശിഹായിലെ 'ഇരുട്ടില്‍ നടന്ന ജനം' എന്ന ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടു. യിസ്രായേലിന്റെ ചരിത്രത്തിലെ അന്ധകാര കാലഘട്ടത്തില്‍ പ്രവാചകനായ യെശയ്യാവ് എഴുതിയ വാക്കുകളില്‍ അവന് പാടി, 'ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു' (യെശയ്യാവ് 9:2). ദി ന്യൂയോര്‍ക്കര്‍ മാസികയ്ക്കു വേണ്ടി ഒരു സംഗീത നിരൂപകന് എഴുതിയത്, ബ്രിയാന്‍ 'തന്റെ സ്വന്ത ജീവിതത്തില്‍ നിന്നും എടുത്തത് പോലെയാണ് ആ വരികള്‍ പാടിയത്' എന്നാണ്.
സുവിശേഷ രചയിതാവായ മത്തായി അതേ വേദഭാഗം ഉദ്ധരിച്ചു. തന്റെ സഹയിസ്രായേല്യരെ ചതിച്ചുകൊണ്ടിരുന്ന ഒരു ജീവിതത്തില്‍ നിന്നും യേശുവിന്റെ വിളികേട്ടിറങ്ങിയ മത്തായി, യേശു തന്റെ രക്ഷയെ 'യോര്‍ദാനക്കരെയും' 'ജാതികളുടെ ഗലീലിയിലും' (മത്തായി 4:13-15) എത്തിച്ചുകൊണ്ട് എങ്ങനെയാണ് യെശയ്യാവിന്റെ പ്രവചനം നിവര്‍ത്തിച്ചതെന്ന് വിവരിക്കുന്നു.
കൈസറിന്റെ ചുങ്കം പിരിവുകാരനായ കള്ളന്മാരില് ഒരുവനും (മത്തായി 9:9 കാണുക) ബ്രിയാനെപ്പോലെയുള്ള ഒരു തെരുവ് മയക്കുമരുന്നടിമയ്ക്കും അല്ലെങ്കില്‍ നമ്മെപ്പോലെയുള്ള ആളുകള്‍ക്കും നമ്മുടെ സ്വന്തജീവിതത്തില് വെളിച്ചവും ഇരുളും തമ്മിലുള്ള വ്യത്യാസം കാണിച്ചുകൊടുക്കാന്‍ ഒരവസരം ലഭിക്കുമെന്ന് ആരു വിചാരിച്ചു?
ആത്മാവിലുള്ള ആലാപനം
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നടന്ന വെൽഷ് ഉണർവ്വുകളിൽ, ബൈബിൾ അധ്യാപകനും എഴുത്തുകാരനുമായ ജി. കാംപ്ബെൽ മോർഗൻ താൻ നിരീക്ഷിച്ച കാര്യങ്ങൾ വിവരിച്ചു. "വിശുദ്ധ ഗാനത്തിന്റെ വൻ തിരമാലകളുടെ ഓളത്തിന്മേൽ", ദൈവീക പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ചലിച്ചിരുന്നു, എന്ന് അദ്ദേഹം വിശ്വസിച്ചു. മോർഗൻ ഇപ്രകാരം എഴുതി: സ്വമേധയുള്ള പ്രാർത്ഥനകൾ, ഏറ്റുപറച്ചിൽ, ആത്മപ്രചോദിത ഗാനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഗീതത്തിന്റെ ഏകീകൃത സ്വാധീനം, അദ്ദേഹം യോഗങ്ങളിൽ കണ്ടു. ആരെങ്കിലും അവരുടെ വൈകാരികതയാൽ നിയന്ത്രണം മാറിപ്പോകുകയോ ദീർഘമായ് പ്രാർത്ഥിക്കുകയോ, മറ്റുള്ളവർക്ക് ഉൾക്കൊള്ളുവാൻ കഴിയാത്ത തരത്തിൽ സംസാരിക്കുകയോ ചെയ്താൽ, ആരെങ്കിലും പതുക്കെ പാടുവാൻ തുടങ്ങുമായിരുന്നു. മറ്റുള്ളവർ മൃദുവായി ചേരുകയും, മറ്റെല്ലാ ശബ്ദവും മുങ്ങിപ്പോകുന്നതു വരെ ഗായകസംഘഗാനം ഉയർന്നു വരികയും ചെയ്യും.
സംഗീതത്തിന് ഒരു പ്രധാന പങ്കുള്ള തിരുവെഴുത്തുകളിലാണ് മോർഗൻ വിവരിക്കുന്ന ഗാനത്തിലെ പുതുക്കത്തിന്റെ കഥയുള്ളത്. വിജയങ്ങൾ ആഘോഷിക്കുവാൻ സംഗീതം ഉപയോഗിച്ചിരുന്നു (പുറപ്പാട് 15:1-21); ആലയത്തിന്റെ ആരാധനമയമായ സമർപ്പണത്തിൽ (2 ദിനവൃത്താന്തം 5:12-14); സൈനിക തന്ത്രത്തിന്റെ ഭാഗമായി (20:21-23). ബൈബിളിന്റെ മദ്ധ്യഭാഗത്ത് നമുക്ക് ഒരു പാട്ടുപുസ്തകം കണ്ടെത്തുവാൻ സാധിക്കും (സങ്കീർത്തനങ്ങൾ 1-150). എഫേസ്യർക്ക് പൗലോസ് എഴുതിയ പുതിയ നിയമ ലേഖനത്തിൽ, ആത്മാവിലുള്ള ജീവിതത്തെക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും” (എഫെസ്യർ 5:19).
സംഘർഷങ്ങളിൽ, ആരാധനയിൽ, മുഴുവൻ ജീവിതത്തിലും, ഒരു ശബ്ദം കണ്ടെത്തുവാൻ, നമ്മുടെ വിശ്വാസത്തിന്റെ സംഗീതം നമ്മെ സഹായിക്കുന്നു. പഴയതും പുതിയതുമായ പൊരുത്തങ്ങളിൽ നാം വീണ്ടും വീണ്ടും നവീകരിക്കപ്പെടുന്നത് നമ്മുടെ ശക്തിയാലോ ബലത്താലോ അല്ല, പ്രത്യുത പരിശുദ്ധാത്മാവിനാലും ദൈവത്തിനായുള്ള നമ്മുടെ ഗാനങ്ങളാലും ആണ്.
ഹൃദയത്തിന്റെ ചലനങ്ങൾ
അമേരിക്കക്കാർ തങ്ങളുടെ ജീവിതകാലഘട്ടത്തിൽ, ഏകദേശം പതിനൊന്ന് അല്ലെങ്കിൽ പന്ത്രണ്ടു പ്രാവശ്യം, ഒരു മേൽവിലാസത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക് മാറുന്നുവെന്ന്, അമേരിക്കൻ സെൻസസ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു സമീപവർഷത്തിൽ 28 ദശലക്ഷം ആളുകൾ പൊതിഞ്ഞുകെട്ടി യാത്രയായി, പുതിയ മേൽക്കൂരയ്ക്ക് കീഴിലെത്തി കെട്ടഴിക്കുന്നു.
ഇസ്രായേലിന്റെ, മരുഭൂമിയിലെ നാല്പതു വർഷങ്ങൾക്കിടയിൽ, ദൈവീക സാന്നിധ്യത്തിന്റെ മേഘം, ഒരു മുഴുകുടുംബ രാജ്യത്തെ, ഒരു നവസ്വദേശപ്രത്യാശയിൽ ഘട്ടം ഘട്ടമായി നയിച്ചിരുന്നു. പലപ്രാവശ്യം ആവർത്തിച്ചു കാണുന്ന വിവരണങ്ങൾ, ഒരു തമാശയുടെ പ്രതീതി ഉണർത്തുന്നു. ഒരു ബൃഹത്തായ കുടുംബം തങ്ങളുടെ വസ്തുവകകൾ മാത്രമല്ല, പ്രത്യുത മേഘാസന്നനായ ദൈവം മോശെയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന സമാഗമന കൂടാരവും അതിലെ ഉപകരണങ്ങളും വീണ്ടും വീണ്ടും പൊതിഞ്ഞു കെട്ടുകയും കെട്ടഴിക്കുകയും ചെയ്തു. (പുറപ്പാട് 25:22 നോക്കുക).
ഇസ്രായേലിന്റെ ചലനാത്മക ദിനങ്ങളുടെ സമ്പൂർണ്ണ കഥാർത്ഥം, അനേക വർഷങ്ങൾക്കുശേഷം, യേശു നൽകുന്നുണ്ട്. മേഘത്തിൽ നിന്നുള്ള നടത്തിപ്പിനു പകരം യേശു നേരിട്ടു വന്നു. "എന്നെ അനുഗമിക്കുക" (മത്തായി 4:19) എന്ന് അവൻ പറഞ്ഞപ്പോൾ, ഹൃദയവഴികളിലാണ് ഏറ്റവും പ്രധാനപ്പെട്ട മേൽവിലാസമാറ്റങ്ങൾ നടക്കുന്നതെന്ന് അവൻ കാണിക്കുന്നു. മിത്രങ്ങളേയും ശത്രുക്കളേയും റോമൻ കുരിശിന്റെ ചുവട്ടിലേയ്ക്ക് നയിക്കുക വഴി, മേഘത്തിന്റെയും കൂടാരത്തിന്റെയും ദൈവം നമ്മെ രക്ഷിക്കുവാൻ ഏത് അറ്റം വരെ പോകും എന്ന് അവൻ കാണിച്ചുതന്നിരിക്കുന്നു.
മേൽവിലാസം മാറുന്നതു പോലെ, ഹൃദയചലനങ്ങളും ഇളക്കിമറിക്കുന്നതാണ്. എന്നാൽ, നമ്മുടെ വഴിയാത്രയിലുടനീളം യേശു നമ്മെ നടത്തിയെന്നത്, ഒരു ദിവസം, നമ്മുടെ പിതാവിന്റെ ഭവനത്തിലെ ഒരു ജാലകത്തിലൂടെ നാം നോക്കിക്കാണും.
വലിയ മഹത്വം
കൈസർ ഔഗുസ്തൊസ് സ്മരിയ്ക്കപ്പെടുന്നത് റോമാ ചക്രവർത്തിമാരിൽ പ്രഥമനും ഏറ്റവും ഉന്നതനും എന്നതിലാകുന്നു. രാഷ്ട്രീയ വൈദഗ്ദ്ധ്യവും സൈനീക ശക്തിയുംകൊണ്ട് താൻ തന്റെ ശത്രുക്കളെ നിർമ്മൂലമാക്കുകയും, സാമ്രാജ്യത്തെ വിപുലീകരിക്കുകയും അയൽ രാജ്യങ്ങളാൽ താറുമാറാക്കപ്പെട്ട റോമിനെ വെള്ളകല്ലു കൊണ്ടുള്ള ശിലാപ്രതിമകളുടെയും ക്ഷേത്രങ്ങളുടെയും നഗരമാക്കി മാറ്റി. റോമാ പൌരന്മാർ ആരാധനയോടെ ഔഗുസ്തൊസിനെ ദിവ്യ പിതാവും മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനും എന്നു പരാമർശിച്ചു. തന്റെ നാല്പതു വർഷ ഭരണാവസാനത്തിൽ, തന്റെ ഔദ്യോഗീകമായുള്ള അവസാനവാക്കുകൾ ഇപ്രകാരമായിരുന്നു, “ഞാൻ റോമിനെ ഒരു കളിമൺ നഗരമായ് കണ്ടെത്തി, എന്നാൽ വെള്ളക്കല്ലു നഗരമായി അതിനെ ശേഷിപ്പിച്ചു.” തന്റെ പത്നിയുടെ വാക്കുകൾ അനുസരിച്ച്, എങ്ങനെയായിരുന്നാലും, തന്റെ അവസാന വാക്കുകൾ വാസ്തവത്തിൽ, ഞാൻ എന്റെ പങ്കു നല്ലതുപോലെ വഹിച്ചിട്ടുണ്ടോ? എങ്കിൽ ഞാൻ അരങ്ങത്തുനിന്ന് മറയുമ്പോൾ കൈകൊട്ടി അംഗീകരിക്കുക.”
വലിയ കഥയിലെ സഹായി വേഷമാകുന്നു തനിയ്ക്ക് നല്‍കിയിരുന്നത് എന്ന് ഔഗുസ്തൊസ് അറിഞ്ഞില്ല. തന്റെ ഭരണത്തിന്റെ നിഴലിൽ, റോമാ സൈന്യത്തിന്റെ ഏതെങ്കിലും വിജയത്തിന്റെയോ, ക്ഷേത്രത്തിന്റെയോ, കളിക്കളത്തിന്റെയോ, കൊട്ടാരത്തിന്റെയോ രഹസ്യത്തെക്കാളും വലിയതു വെളിപ്പെടുത്തുവാൻ ആശാരിയുടെ മകൻ ഭൂജാതനായി (ലൂക്കൊസ് 2:1).
എന്നാൽ യേശുവിനെ തന്റെ നാട്ടുകാർ മരണശിക്ഷ നടത്തുന്ന റോമാക്കാരോട് ക്രൂശിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്ന രാത്രിയിൽ യേശു അപേക്ഷിച്ച മഹത്വം ആർക്കു മനസ്സിലായി? (യോഹന്നാൻ 17:4–5). ആരാകുന്നു സ്വർഗ്ഗത്തിലും ഭൂമിയിലും എന്നെന്നേയ്ക്കും കൈകൊട്ടി പുകഴ്ത്തുന്ന മറഞ്ഞിരുന്ന അതിശയ യാഗത്തെ മുൻകൂട്ടി കണ്ടത്?
ഇത് തികച്ചും ഒരു കഥയാകുന്നു. മൌഢ്യ സ്വപ്നങ്ങളുടെ പുറകേയും നാം നമ്മുടെയിടയിലുള്ളവരോട് തന്നെ ശണ്ഠയിട്ടുംകൊണ്ടിരുന്നപ്പോൾ നമ്മുടെ ദൈവം നമ്മെ കണ്ടെത്തി. ഒരു പരുക്കൻ കുരിശിനെക്കറിച്ച് ഒത്തൊരുമിച്ച് പാടുവാൻ നമ്മെ ആക്കിവെച്ചു.
സ്വര്‍ഗ്ഗത്തിന്റെ സ്നേഹഗീതം
1936 ല്‍, ഗാനരചയിതാവായ ബില്ലി ഹില്‍ "സ്നേഹത്തിന്റെ മഹത്വം" എന്ന പേരില്‍ ഒരു ജനപ്രിയ ഗാനം പുറത്തിറക്കി. അധികം താമസിയാതെ, ചെറിയ കാര്യങ്ങള്‍ പോലും അന്യോന്യമുള്ള സ്നേഹത്തില്‍ ചെയ്യുന്നതിന്റെ സന്തോഷത്തെക്കുറിച്ചുള്ള ഈ ഗാനം രാജ്യം ഏറ്റുപാടാന്‍ ആരംഭിച്ചു. അമ്പതു വര്‍ഷങ്ങള്‍ക്കുശേഷം, ഗാനരചയിതാവായ പീറ്റര്‍ സെറ്റെറാ സമാനമായ പേരോടുകൂടി കൂടുതല്‍ വൈകാരികമായ ഒരു ഗാനം രചിച്ചു. അദ്ദേഹം സങ്കല്പിച്ചിരിക്കുന്നത്, അന്യോന്യം അറിയുന്നതിലൂടെ ആളുകള്‍ സ്നേഹത്തിന്റെ മഹത്വത്തിനായി എന്നേക്കും ജീവിക്കുന്നു എന്നാണ്.
സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലരും ഒരുമിച്ചു പാടുന്ന ഒരു സ്നേഹഗീതത്തെക്കുറിച്ചു ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാട് പുസ്തകം വിവരിക്കുന്നു (വെളിപ്പാട് 5:9, 13). എന്നിരുന്നാലും, സംഗീതം തുടങ്ങുന്നത് വിലാപത്തിന്റെ മൈനര്‍ കീയോടുകൂടിയാണ്. നമ്മുടെ എഴുത്തുകാരനായ യോഹന്നാന്, ലോകത്തിലെ സകല തിന്മകള്ക്കും മറുപടിയില്ലെന്നറിഞ്ഞ് കരയാന്‍ തുടങ്ങി (വാ. 3-4). പക്ഷേ അവന്റെ മൂഡ് പ്രകാശമാനമാകുകയും സ്നേഹത്തിന്റെ യഥാര്‍ത്ഥ മഹത്വവും കഥയും യോഹന്നാന് മനസ്സിലാക്കിയപ്പോഴേക്കും സംഗീതം ആരോഹണത്തിലെത്തുകയും ചെയ്തു (വാ. 12-13). അടുത്തതായി, സകല സൃഷ്ടിയും അവരുടെ രക്ഷയ്ക്കായി ഒരു കുഞ്ഞാടിനെപ്പോലെ തന്നെത്തന്നെ സ്നേഹപൂര്‍വ്വം ബലിയായി നല്കി (വാ. 13) തന്റെ പ്രജകളുടെ ഹൃദയം കവര്‍ന്ന യെഹൂദയുടെ ശക്തനായ സിംഹ-രാജാവിനെ സ്തുതിക്കുന്നത് അവന് കേട്ടു (വാ. 5).
എക്കാലത്തും ആലപിച്ചിട്ടുള്ളതിലേക്കും ഹൃദയസ്പര്‍ശിയായ സംഗീതത്തില്‍, എന്തുകൊണ്ടാണ് കരുണയുടെ ഒരു ചെറിയ പ്രവൃത്തി ഒരു ഗാനത്തിന്റെ ചിറകിന്മേല് ഉയരുന്നത് എന്നു നാം കാണുന്നു. നാം പാടുന്ന മഹത്വം നമ്മുടെ ദൈവത്തിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു. നാം അവനെക്കുറിച്ച് പാടുന്നു, കാരണം അവനാണ് നമ്മുടെ ഗാനം തന്നത്.